ബെംഗളൂരു ചിത്രകാരൻ ശ്രീനി വണ്ണാടിൽ, എം.ടി.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ‘ക്ലിയാത്താലിയ ക്യൂറേറ്റേഴ്സ്’ സംഘടിപ്പിക്കുന്ന ചിത്ര, ഇൻസ്റ്റലേഷൻ പ്രദർശനം ഒക്ടോബർ 31 മുതൽ നവംബർ നാലുവരെ കർണാടക ചിത്രകലാ പരിഷത്ത് ഹാളിൽ നടക്കും.

പ്രദർശനത്തിൻ്റെ ഭാഗമായി നവംബർ ഒന്നിന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ പ്രശസ്ത ചിത്രകാരൻ ധൻരാജ് കീഴറയുടെ ചാർക്കോൾ ഡെമോൺസ്ട്രേഷൻ ഉണ്ടാകും.

ചിത്രകാരരായ എ.വി. രാജേഷ്, ഐശ്വര്യ വിശ്വകുമാർ, എസ്. ബൈജു, കെ.എസ്.സിന, കുർഷിദ് യാക്കൂബ്, സപ്ത നൊരോന, സൗരിമാദാസ് എന്നിവരും പങ്കെടുക്കും.

Related Posts