ബിഹാറിൽ സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ കൃഷ്ണ കുമാർ, രാജീവ് സാഹ്നി, വിജയ് സാഹ്നി, രവീന്ദ്ര സാഹ്നി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയും സമീപവാസികൾ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
ബൊഖ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥൻ, ആരോപണം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി.