ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാനും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ധാരണയായി. യുക്രൈൻ വിഷയവും ഇരുവരും സംസാരിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പരിഹാരം, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ആഗോള സമാധാനം തുടങ്ങിയവയും ചർച്ചയായി. സമാധാനപരമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകിയാണ് മോദി സംഭാഷണത്തിൽ ഇടപെട്ടത്.

Related Posts