കെഎ സ്ആർടിസി പുതുതായി വാങ്ങിയ ബസുകൾ യാത്രക്കാർക്കായി സെപ്റ്റംബർ 1 മുതൽ ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കു കയായിരുന്നു ഗതാഗത മന്ത്രി. ബസുകൾ വാങ്ങുന്നത് 130 കോടി രൂപക്കാണ്.

ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും ഓണക്കാലത്ത് സർവീസിനായി ഉപയോഗിക്കുക. ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഓണക്കാലത്തെ ഈ സ്പെഷ്യൽ സർവീസുകളിലൂടെ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ ബസുകളിൽ വൈഫൈ സൗകര്യമുണ്ട്. ഈ വണ്ടികളെല്ലാം സെപ്റ്റംബർ 1മുതൽ സർവീസ് ആരംഭിക്കും.

ത്രിവർണ്ണ പതാകയുടെ നിറത്തിലായിരിക്കും എയർകണ്ടീഷണർ ചെയ്‌ത വണ്ടികളെല്ലാം. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ആ ഡംബരത്തോടു കൂടിയ വണ്ടികളാണ് ഇതെന്നും ദീർഘദൂരം പോകുന്ന വണ്ടികൾ ആകും ആദ്യം റീപ്ലേസ് ചെയ്യുന്നതെന്നും ഈ വണ്ടികൾ ഓടിക്കുന്നതിനുള്ള റൂട്ടുകൾ എല്ലാം തയ്യാറാക്കിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

Related Posts