ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവതിയും യുവാവും എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തെ തന്നെ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇവരിൽ നിന്ന് 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു. സ്ഥിരമായി ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മുഹമ്മദ് ഷാഫി എംഡിഎംഎ ശേഖരിക്കുന്നതിനായി ബെംഗളൂരുവിലേക്ക് പോയ സമയത്താണ് എക്‌സൈസ് സംഘം ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയും തുടർന്ന് സരിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സരിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും എംഡിഎംഎ കണ്ടെത്തി. ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ഇടനിലക്കാരിലൂടെ ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

Related Posts