രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ ഒഴിവുവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് നാല് നേതാക്കളെ പരിഗണിക്കാൻ സാദ്ധ്യത. സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻവർക്കി, ദേശീയ സെക്രട്ടറി ബിനുചുള്ളിയിൽ, കെഎസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ജെ.ജനീഷ് എന്നിവർക്കാണ് മുൻഗണന.
രണ്ട് വർഷം മുമ്പ് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച അബിൻവർക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് രാഹുലിനെതിരെ വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് വോട്ടിംഗിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയർന്നിരുന്നു