അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിൽ ആണ് താമസിക്കുക. 70 അടി ഉയരമുള്ള തൻ്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന് മെസി വെർച്വലായി അനാവരണം ചെയ്യും. ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും.
രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ മെസി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച രാത്രിയാണ് മുംബൈയിലെ ഫാഷൻ ഷോയിലും മെസ്സി പങ്കെടുക്കും. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിയുടെ കൂടെ അണിനിരക്കും. ബോളിവുഡ് താരങ്ങളടക്കം പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം.
തിങ്കളാഴ്ച മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും ഡൽഹിയിൽ നടക്കും. മെസിക്കായി അസം ചായക്കൂട്ടുകൾ ചേർത്ത അർജൻറീനിയൻ ഹെർബൽ ചായ, ബംഗാളി മത്സ്യ വിഭവങ്ങൾ, പ്രാദേശിക മധുര പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്ന അർജന്റീന – ഇന്ത്യൻ ഫ്യൂഷൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.