ഗസൽ പ്രേമികൾക്ക്‌ അവിസ്‌മരമീണീയമായ സംഗീത സായാഹ്നമൊരുക്കാൻ ഗുൽദസ്ത എ ഗസൽ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാർ ഗസൽ സംഗീതത്തിൻ്റെ മധുരാനുഭൂതികൾ പകർന്നു നൽകാൻ എത്തുന്നു.

ഡിസംബർ 14ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30ന് കോർട്ട് യാർഡ്‌ കൂട്ടയിലാണ്‌ (Courtyard Koota, Ground Floor Tarana, GoodEarth Malhar, Kambipura ) ഗസൽകച്ചേരി അരങ്ങേറുക. വിഖ്യാത ഗായകരായ മഴ എസ്‌ മുഹമ്മദ്‌, സത്യജിത്‌ എന്നിവരാണ്‌ ഗസൽ ആലപിക്കുക. മെഹ്‌ദി ഹസൻ, ഗുലാംഅലി. ഹരിഹരൻ, ലതാമങ്കേഷ്‌കർ, ആശാ ഭോസ്‌ലെ തുടങ്ങയവരിലൂടെ അവിസ്‌മരണീയമായി മാറിയ ഗസലുകളാണ്‌ പുനരാവിഷ്‌കരിക്കപ്പെടുക. സന്ദീപ്‌ പിള്ള ( ഗിറ്റാർ), സുമിത്‌ നായ്‌ക്‌ ( തബല) എന്നിവരാണ്‌ പിന്നണി വാദകർ. പ്രവേശനം പാസ് മൂലം.

കൂടുതൽ വിവരങ്ങൾക്ക് 79944 86106.

Related Posts