കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിൻ്റെ വാർഷികാഘോഷം ഇന്ന് നിംഹാൻസ് കൺവെൻഷൻ സെൻററിൽ നടക്കും. രാവിലെ ഒൻപതുമുതൽ കരിയർ കണക്‌ട്, സാംസ്‌കാരികപരിപാടികൾ, പൊതുസമ്മേളനം തുടങ്ങിയവ അരങ്ങേറും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഡോ. ടെസ്സി തോമസ് എന്നിവർ മുഖ്യാതിഥികളാകും.
സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെണ്ണാടൻ’ നാടകം, മിമിക്രി കലാകാരൻ സുധീർ പറവൂർ അവതരിപ്പിക്കുന്ന സ്റ്റാൻഡപ്പ് കോമഡി ഷോ, വൈകീട്ട് ഡിജെ നൈറ്റ് എന്നിവയുമുണ്ടാകും.
വിവരങ്ങൾക്ക് 9590719394.
