എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ്റെ വാർഷിക പൊതുയോഗം അഭിഗെരെയിലെ SLV സഫയർ ഹാളിൽവെച്ച് നടന്നു. പ്രസിഡണ്ട് വിജയൻ.വി. സ്വാഗതവും സെക്രട്ടറി സി.കെ.വി.ഉണ്ണി 2025–26 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അസോസിയേഷൻ്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും റിപ്പോർട്ടിൽ വിശദീകരിച്ചു.

ട്രഷറർ സാജു പോൾ 2025–26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് അംഗങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചു. തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ

രാജീവൻ ടി (പ്രസിഡണ്ട്)
ജോഷി കെ.ജെ (വൈസ് പ്രസിഡണ്ട്)
രാജീവ്.വി.എൻ (സെക്രട്ടറി)
അശോക് കുമാർ (ജോയിന്റ് സെക്രട്ടറി)
ചന്ദ്രൻ വി (ട്രഷറർ)
പ്രസൂദ് കുമാർ (ജോയിന്റ് ട്രഷറർ)
എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അംഗങ്ങൾ അഭിനന്ദിക്കുകയും അസോസിയേഷൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. നന്ദിപ്രസംഗത്തോടെ യോഗം സമാപിച്ചു.

Related Posts