കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ‘ആശാൻ സ്മൃതി’ ജൂൺ 14 ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്നു മണിക്ക് കേരള സമാജം എം എ കരീം മെമ്മോറിയൽ ഹാളിൽ നടക്കും. പ്രസിഡണ്ട് ആർ.മുരളീധരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഴുത്തുകാരനും ബെംഗളൂരു റൈറ്റേഴ്‌സ് & ആർട്ടിസ്‌റ്റ് ഫോറം പ്രസിഡണ്ടുമായ സതീഷ് തോട്ടശ്ശേരി ‘ആശാൻ സ്‌മൃതി’ ഉദ്ഘാടനം ചെയ്യും.
‘ആശാൻ കവിതകളുടെ കാലികപ്രസക്തി’ എന്ന വിഷയത്തിൽ വിവിധ ആശാൻ കൃതികളെക്കുറിച്ചുള്ള പ്രഭാഷണവും ചർച്ചയും ഉണ്ടായിരിക്കും. തുടർന്ന് വീണപൂവ്, ചിന്താവിഷ്ടയായ സീത, ചണ്ഡാല ഭിക്ഷുകി എന്നീ കൃതികളെ വിലയിരുത്തി യഥാക്രമം വിഷ്ണുമംഗലം കുമാർ, കെ.ആർ.കിഷോർ, ബിന്ദു പി മേനോൻ എന്നിവർ പ്രഭാഷണം നടത്തും. എഴുത്തുകാരി ഇന്ദിരാ ബാലൻ മോഡറേറ്ററാകും.
അനിത ചന്ദ്രോത്ത്, നീതു കുറ്റിമാക്കൽ, മലയാളം മിഷൻ വിദ്യാർത്ഥികൾ എന്നിവർ ആശാൻ കവിതകൾ ആലാപിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9980047007
