ഡിആർഡിഒ ഓണാഘോഷം 2026ൻ്റെ ഭാഗമായിട്ടുള്ള ‘സർഗോത്സവം-2026’ ബാംഗ്ലൂർ സി വി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.
ഡി ആർ ഡി ഓ മലയാളി കുടുംബാംഗങ്ങൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ഇന്ന് രാവിലെ ചെയർമാൻ ഡോ.ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത്, ഓർഗനയിസിങ് സെക്രട്ടറി ദിലീപ്, രക്ഷാധികാരികൾ, മറ്റു കമ്മിറ്റി മെംബേർസ്, ഡിആർഡിഒ മലയാളി കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. മറ്റു കായിക പരിപാടികൾ സെപ്റ്റംബർ 26, 27 തിയ്യതികളിലും, ഓണനിലാവ്, ഓണസദ്യ, സംഗീത സന്ധ്യ എന്നിവ ഒക്ടോബർ 31 നും നവംബർ 1 നും നടത്തപ്പെടുന്നതാണ്.