സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു–ലണ്ടൻ വിർജിൻ അറ്റ്ലാന്റിക് വിമാനം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.

തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അരമണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് ബെംഗളൂരുവിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഏകദേശം 270 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് വിമാനം തിരിച്ചിറക്കിയതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്തിലെ സാങ്കേതിക തകരാറിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ വിമാനത്താവള അധികൃതരും വിമാനക്കമ്പനിയും പരിശോധന നടത്തിവരികയാണ്.

Related Posts