കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ,നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി”  നാളെ നടക്കും.

ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ രണ്ടാമത്തെ ക്രോസിലുള്ള സമാജം കെട്ടിടത്തിൻ്റെ എം എ കരിം ഹാളിൽ വൈകിട്ട് 4 മണിക്ക്  സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്‌ഘാടനം ചെയ്യും. ചെയർമാൻ  വി.കെ. വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന ഗാനതരംഗിണി അരങ്ങേറുന്നത്.

Related Posts