ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ നിർണായക മൂന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് മി​ക​ച്ച സ്കോ​ർ. അ​ഡ്‌​ലെ​യ്ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സാ​ണ് ഇ​ന്ത്യ എ​ടു​ത്ത​ത്.

സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. സ്മൃ​തി 82 റ​ൺ​സും ജെ​മീ​മ 59 റ​ൺസുമാ​ണ് എടുത്തത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. കിം ​ഗാ​ർ​ത്തും ക്യാ​പ്റ്റ​ൻ സോ​ഫി മോ​ളി​നെ​ക്സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്.

Related Posts