ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 5 മണിയോടെ അവസാനിക്കും. 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്.

എൻഡിഎയ്ക്കായി ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നിരവധി റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം സമാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇൻഡ്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഫലം നവംബർ 14ന് പ്രഖ്യാപിക്കും. പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിഹാറിലെ രാഷ്ട്രീയ രംഗം ചൂടേറുകയാണ്.

Related Posts