ചിക്കബാനവാരയിലെ ജനപ്രിയ ഗ്രീൻവുഡ് അപ്പാർട്മെന്റിലെ മലയാളി കൂട്ടായ്മയായ ജനപ്രിയ മലയാളി കൾച്ചറൽ ഫോറത്തിൻ്റെ (JMCF) നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജെ.എം.സി.എഫ് പ്രസിഡണ്ട് എം.ആർ.സുധീർ, സെക്രട്ടറി മധു എസ് പണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
രാവിലെ വർണശബളമായ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം എന്നിവയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് മലയാളി കുടുംബങ്ങളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായി. തുടർന്ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. വൈകുന്നേരം വിവിധ പ്രായവിഭാഗങ്ങളിലുള്ള കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സമൂഹത്തിലെ അംഗങ്ങൾ ഒന്നിച്ചുകൂടി ഓണത്തിൻ്റെ ഐക്യത്തിൻ്റെയും സാംസ്കാരിക പാരമ്പര്യത്തിൻ്റെയും സന്ദേശം പങ്കുവെച്ച ഈ പരിപാടി ശ്രദ്ധേയമായി.
