പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളിൽ നടന്നു. അധ്യക്ഷൻ ആർ ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി പി മുരളി 25-26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുമേഷ് ടി 25-26 വർഷത്തെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടന നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും യോഗത്തിൽ വിലയിരുത്തി. വരുന്ന വർഷം ഫോറം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ, സംഘടനയുടെ മറ്റു ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച സുപ്രധാന ചർച്ചകൾ യോഗത്തിൽ നടന്നു. 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട് സുരേഷ് കെ ഡി, ജനറൽ സെക്രട്ടറി സി പി മുരളി, ഉപദേശക സമിതി അംഗങ്ങളായ സുരേന്ദ്രൻ നായർ, കൃഷ്‌ണകുമാർ പി, രാജേഷ് വെട്ടം തൊടി, ശ്രീകൃഷ്‌ണൻ, രാജഗോപാൽ എം, രാജാറാം മാണിക്യം, യുവജന വിഭാഗം പ്രധിനിധികളായ നിതിൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സുരേന്ദ്രൻ നായർ (പ്രസിഡണ്ട്), പി കൃഷ്ണകുമാർ (വൈസ് പ്രസിഡണ്ട്), സി പി മുരളി (സെക്രട്ടറി), നിതിൻ (ജോയിൻറ് സെക്രട്ടറി), മോഹൻ ദാസ് എം (ട്രഷറർ), സുമേഷ് ടി (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി സുകുമാരൻ പി, ദിലീപ് കുമാർ ആർ, ശശിധരൻ പി, സുരേഷ് കെ ഡി, രാജേഷ് വെട്ടംതൊടി, ശ്രീകൃഷ്ണൻ ടി എൻ എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി കൃഷ്ണപ്രകാശ് എം വി, ഉണ്ണികൃഷ്ണൻ വി സി, സുന്ദരൻ നായർ വി ജി, നാരായണൻ കുട്ടി ആർ, ശിവദാസ് മേനോൻ, പ്രവീൺ കെ സി, അയ്യപ്പൻ എ ജി, ബാബു സുന്ദരം, മനോജ് കുമാർ, മുരളി കെ ബി, പ്രവീൺ കുമാർ ഒ, സതീഷ് കുമാർ പി, ശ്രീജിത്ത് പി മേനോൻ, ശശികുമാർ, ഗോപകുമാർ, രാജഗോപാൽ എം, ശ്രീമണി നായർ, അപ്പുണ്ണി വി ആർ എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts