റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ലൂർ കേരള സമാജം, മാഗഡി റോഡ് സോൺ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസേവനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരി 26-ന് രാവിലെ 8.30-ന് മാഗഡി റോഡ് സോൺ ഓഫീസിൽ നടക്കും.
പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ പൂർണ്ണമായും സുരക്ഷിതമായി നടത്തുന്ന ക്യാമ്പിലൂടെ നഗരത്തിലെ വിവിധ രക്തബാങ്കുകൾക്കും ആശുപത്രികൾക്കും ആവശ്യമായ രക്തസഹായം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9482136389.
