ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാളിന് ഇന്ന് വൈകിട്ട് 6 മണിക്ക് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ സി എം എഫ് കൊടിയേറ്റും. തുടർന്നു കുർബ്ബാനക്ക് ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് പള്ളി വികാരി ഷിബു കലാശിയിൽ സി എം എഫ് നേതൃത്യം നൽകും. തുടർന്നു അമ്പെടുക്കൽ.
17നു വൈകിട്ടു 6 മണിക്ക് ജക്കൂർ സെൻറ് ഫ്രാൻസിസ് ഡീ സെൽസ് പള്ളി വികാരി ഫാദർ ഷിബു തുരുത്തിപള്ളി കുർബാനക്കു നേതൃത്യം നൽകും. തുടർന്ന് രൂപം എഴുന്നെള്ളിപ്പ്.

18നു്തിരുന്നാൾ ദിവസം ഞായറാഴ്‌ച രാവിലെ 6-30ന് കുർബ്ബാന. തുടർന്ന് പള്ളിയിൽ അമ്പെടുക്കുവാൻ സൗകര്യമുണ്ടായിരിക്കും. വൈകീട്ട് 3.45നു പ്രസുദേന്തി വാഴ്‌ച, 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ബൊമ്മനഹള്ളി സെൻറ് മേരീസ് പള്ളി വികാരി ആന്റു നെയ്യൻങ്കര സി എം ഐ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണം, അടിമവെക്കൽ, ബാന്റ്മേളം, ശിങ്കാരിമേളം, വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ അസിസ്റ്റൻറ് വികാരിമാരായ ഫാദർ ജോസഫ് തുമ്പനാൽ സി എം എഫ്, ഫാദർ മാത്യു മൂത്തേടം സി എം എഫ്, ട്രസ്‌റ്റിമാരായ ജോൺ ജെ ബിൻസ്, യോഹന്നാൻ പി ടി, ജോൺസ്‌ വർഗീസ്, അജീഷ് മാത്യു എന്നിവർ അറിയിച്ചു.

Related Posts