കർണാടക നായർ സർവീസ് സൊസൈറ്റിക്ക് ബാംഗ്ലൂരിന് പുറത്തുള്ള ഹൊസ്പേട്ട് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള പംപ കലാമന്ദിരിൽ വെച്ച് നടന്നു. കരയോഗം പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് കെ എൻ എസ് എസ് വൈസ് ചെയർമാൻ വാസുദേവൻ നായർ, കരയോഗം സെക്രട്ടറി, മഹിളാ വിഭാഗം വൈഷ്ണവിയുടെ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കരയോഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Related Posts