ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ബംഗ്ലാദേശ് ബഹിഷ്കരിച്ചു. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്‍റെ ഈ നീക്കം.ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് തീരുമാനം.

2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫെ​​ബ്രു​​വ​​രി 7 ​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്ക് രാ​​ഷ്‌ട്രീ​​യ അ​​ക​​ല്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്ന് ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) അ​​റി​​യി​​ച്ചി​​രു​​ന്നു. ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​വേ​​ദി മാ​​റ്റ​​ണ​​മെ​​ന്നും ബി​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എ​​ന്നാ​​ല്‍, കഴിഞ്ഞ ദിവസം ചേ​​ര്‍​ന്ന ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി. മു​​ന്‍​നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍​ത്ത​​ന്നെ ന​​ട​​ക്കു​​മെ​​ന്നും ഐ​​സി​​സി ബോ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.

Related Posts