ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു.
ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹൻ, ജോയിന്റ് ട്രഷറർ ദീപ അനില്‍, വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരന്, എ ബി ഷാജ്, ലോലമ്മ സത്യവാൻ, ജോയിന്റ് സെക്രട്ടറി ഷൈജു എസ്, മെമ്പർ ഇൻ ചാർജുമാരായ ജ്യോതിശ്രീ, സുഗുണ സുഭാഷ്, മുൻ വൈസ് പ്രസിഡണ്ട്, സലിംകുമാർ എന്നിവർ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.