ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ മലയാളം മിഷൻ കർണാടക ചാപ്റ്ററുമായി ചേർന്ന് ‘തണൽ മലയാളം’ എന്ന പേരിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷനായ വേദിയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ.ദാമോദരൻ ഉത്ഘാടനം ചെയ്തു.
കെ. ദാമോദരൻ, ഹിത വേണുഗോപാൽ, നൂർ മുഹമ്മദ്, ടോമി ജെ. ആലുങ്കൽ, ഹെറാൾഡ് ലെനിൻ, രസ്ന രാജീവ്, സുലോചന, രാജു ടി വി, ഗീത ശശികുമാർ അബ്ദുൾ റൗഫ് എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളം മിഷൻ ഭാരവാഹികളായ കെ.ദാമോദരൻ, ഹിത വേണുഗോപാൽ, ടോമി ജെ ആലുങ്കൽ, നൂർ മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വേദിയിൽ മെലഡി റോക്കിൻ്റെ സംഗീത വിരുന്ന് അരങ്ങേറി.