2025 ൽ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025 ൽ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം വിലയിരുത്തുന്നത്. ഓരോവര്‍ഷവും എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 88.6 കോടിയിലെത്തിയിരുന്നു സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിൽ തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷകളിലാണ് ഇന്റര്‍നെറ്റില്‍ തിരയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കു വേണ്ടിയും സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ആശയവിനിമയം, ഗെയിമിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് ഗ്രാമീണ ഉപയോക്താക്കളില്‍ ഏകദേശം 83 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. നെറ്റ് കൊമേഴ്സ്, ഡിജിറ്റൽ പേയ്മെന്റുകൾ, ഓൺലൈൻ വിദ്യാഭ്യാസം എന്നിവയിലാണ് നഗരങ്ങളിലെ ഉപയോക്താക്കള്‍ ഇന്റർനെറ്റിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്
September 9, 2024
കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
September 9, 2024
70 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
September 12, 2024
യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.