അണ്ണാ സർവകലാശാല കാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് വിധി. തിങ്കളാഴ്ച കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കും. പീഡനം അടക്കം ഇയാൾക്കെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു. തമിഴ്‌നാട് അണ്ണാ സർവകലാശാല കാമ്പസിൽ 2024 ഡിസംബർ 23 ന് രാത്രി 8 നാണ് വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവ ശനാക്കിയതിന് ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെ യ്യുകയായിരുന്നു. പെൺകുട്ടി സംഭവത്തിന് പിന്നാലെ സർവകലാശാല അധികൃതർക്കും പോലീസിനും പരാതി നൽകി. സംഭവം ഇതോടെയാണ് പുറംലോകമറിയുന്നത്.

കോട്ടൂർപുരം സ്വദേശിയായ ജ്ഞാനശേഖരൻ(37) വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ്. കോട്ടൂർപുരം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറേയും കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Related Posts