രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും വർദ്ധിച്ചു. കൊൽക്കത്തയിൽ ഡീസലിന് 95.13 രൂപയായും പെട്രോൾ വില ലിറ്ററിന് 108.74 രൂപയായും ഉയർന്നു. ചെന്നൈയിലും കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ വില 2.83 രൂപ വർദ്ധനയോടെ 103.67 രൂപയായും ഡീസൽ വില 2.86 രൂപ വർദ്ധനയോടെ 95.25 രൂപയായും ഉയർന്നു.

തിരുവനന്തപുരത്ത് ഡീസലിന് വില 99.26 രൂപയായും പെട്രോളിന് 110.76 രൂപയും ഉയർന്നു. മുംബൈയിൽ പെട്രോൾ വില 3.14 രൂപ വർദ്ധനയോടെ 106.68 രൂപയിലെത്തി. ഡീസൽ 3.11 രൂപ വർദ്ധനയ്ക്ക് ശേഷം 93.14 രൂപയായി. പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്‌ടം കുതിച്ചുയരുന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധന അനിവാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Related Posts