തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യാ സെൻ എന്നിവർ ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ ചൈനയുടെ ഷു സുവാൻ ഷെനിനെ തോൽപ്പിച്ചാണ് സെൻ ക്വാർട്ടറിലേത്തിയത്. സ്കോർ 21-12, 21-13. ക്വാർട്ടറിൽ തായിലൻഡിൻ്റെ അത്യുഗ്രൻ താരം കുൻലവുത്ത് വിറ്റിദ്സാൺ ആണ് സെന്നിൻ്റെ എതിരാളി.
വനിതാ സിംഗിൾസിൽ ഡെൻമാർക്കൻ്റെ അമാലിയെ സ്കുൾസിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21-13, 21-15. ക്വാർട്ടറിൽ ജപ്പാൻ്റെ കരുത്തൻ താരം അകാനെ യമാഗുചി ആണ് സിന്ധുവിൻ്റെ എതിരാളി.
പുരുഷ ഡബിൾസിൽ ഭാരതത്തിൻ്റെ സൂപ്പർ സഖ്യം സാത്വിക് സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. മലേഷ്യൻ താരങ്ങളായ ബ്രയാൻ ജെറെമി ഗൂണ്ടിങ്-മുഹമ്മദ് ഹൈകൽ സഖ്യത്തെയാണ് ഇരുവരും 21-12, 21-19ന് തോൽപ്പിച്ചത്. ക്വാർട്ടറിൽ ജപ്പാൻ സഖ്യം ടാകുമി നൊമുറ-യൂച്ചി ഷിമോഗാമി എന്നിവരാണ് എതിരാളികൾ.