വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ (90) അന്തരിച്ചു.

അമേരിക്കൻ ശാസ്ത്രജ്ഞരായ അലൻ ഹീഗർ, അലൻ മക്ഡയർമിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിരകാവയ്ക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്. വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ വികസനത്തിൽ അദ്ദേഹത്തിന്റെ ഗവേഷണം നിർണായകമായിരുന്നു.

അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24നാണ് ഷിരകാവ മരിച്ചത്. എന്നാൽ മരണവിവരം ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

Related Posts