നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു കോടതി. എറണാകുളം ഫസ്​റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്റേ​റ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പതിനാലുദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. അതേത്തുടർന്ന് ബോബിക്ക് ബിപി കൂടുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമത്തിനു കോടതി അനുവദിക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്. ഇന്നലെ രാവിലെ വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 നാണു കോടതിയിൽ ഹാജരാക്കിയത്.

Related Posts