കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാരസമർപ്പണവും ജൂലൈ പന്ത്രണ്ടിന് കൈരളി കലാസമിതി ഓഫീസിൽവച്ച് നടക്കും. കൈരളി കലാസമിതി 2025ൽ ഏർപ്പെടുത്തിയ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിക്കും.

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ.പി.രാജഗോപാൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരാ ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.

രാവിലെ 10 മണിമുതൽ നടക്കുന്ന സാഹിത്യോത്സവത്തിൽ സാറാ ജോസഫ്, സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ.പി.രാജാഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. സാഹിത്യ കൃതികളുടെ ഉള്ളടക്കത്തിലും രൂപശില്പത്തികവിലുമുള്ള വൈവിധ്യത്തെക്കുറിച്ചും ദാർശനികമായ അഗാധതയെ കുറിച്ചുമുള്ള പ്രൗഡഗംഭീരമായ പ്രഭാഷണങ്ങൾ, വ്യത്യസ്ത സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള ആകർഷകമായ സെഷനുകൾ, ബംഗളുരുവിലെ എഴുത്തുകാരും സഹൃദയരും പങ്കെടുക്കുന്ന സംവാദങ്ങൾ തുടങ്ങിയവ ഈ സാഹിത്യോത്സവത്തിൻ്റെ സവിശേഷതകളായിരിക്കും.

Related Posts