കൈരളി നികേതൻ കോമ്പോസിറ്റ് പി.യു കോളജിൽ വാർഷിക സമ്മാന വിതരണ പരിപാടി നടന്നു. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ ജോർജ് തോമസ്, കേരള സമാജം പ്രതിനിധി സയ്യിദ് മസ്‌താൻ എന്നിവർ പങ്കെടുത്തു.

കോലാറിലെ ബാംഗ്ലൂർ നോർത്ത് യുനിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അശ്വിനി ശങ്കർ മുഖ്യാതിഥിയായി. ദുർബല വിഭാഗങ്ങളിൽ പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി നികേതൻ ട്രസ്റ്റ് നടത്തുന്ന സ്‌കുളുകളുടെ പ്രവർത്തനങ്ങളെ മുഖ്യാതിഥി അഭിനന്ദിച്ചു. കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അതിലൂടെ അച്ചടക്കം കൈവരിക്കുകയും ലോകത്തെ നേരിടാൻ പ്രാപ്തമാകുകയും ചെയ്യുമെന്നും അവർ പറഞ്ഞു.

Related Posts