കർണാടകയിലെ 10 സർക്കാർ സ്കൂളുകളിൽ ‘വിജയ് പത’ ലാബുകൾ ആരംഭിച്ചു. ‘വിജയ്‌ പത’ എ.ഐ ലാബുകൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ഹൊസാപേട്ട് താലൂക്കിലെ ഗ്രാമീണ മേഖലയിലെ 10 സർക്കാർ സ്കൂളുകളിലാണ് റോബോട്ടിക്‌സ് വിദ്യാഭ്യാസം, കൃത്രിമബുദ്ധി, സ്റ്റെം എന്നിവ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്.

ലോകോത്തര എ.ഐ, സ്റ്റെം (സയൻസ്, ട്ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്), റോബോട്ടിക്‌സ് ലബോറട്ടറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ടി.ഒ.ടി ഉപകരണങ്ങൾ, സെൻസറുകൾ, ഹൈ പെർഫോമൻസ് കമ്പ്യൂട്ടറുകൾ, എ.ഐ അധിഷ്ഠിത സോഫ്റ്റ് വെയർ, റോബോട്ടിക്സ് കിറ്റുകൾ, സുരക്ഷിത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി എന്നിവ ഓരോ ലാബിലും ഉണ്ടായിരിക്കും. 200 അധ്യാപകർക്ക് ഇതിനായി പരിശീലനം നൽകി.

Related Posts