ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനടുത്തുള്ള ബേക്കേഴ്‌സ്‌ഡെയ്ൽ പട്ടണത്തിൽ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് വെടിവെപ്പ് നടത്തിയവർ ഓടി രക്ഷപ്പെട്ടു. പോലീസ് അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


ഇതുവരെ വെടിവയ്പ്പിനുള്ള കാരണം പുറത്തുവന്നിട്ടില്ല. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14 ന് (കഴിഞ്ഞ ഞായറാഴ്ച) ജൂത ഹനുക്ക ആഘോഷത്തിനിടെ രണ്ട് രണ്ട് ഭീകരർ വെടിയുതിർത്ത് 16 പേർ കൊല്ലപ്പെറ്റിരുന്നു. അതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ 11 പേരുടെ മരണത്തിനിടയാക്കിയ ഈ വെടിവയ്പ്പ്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പാണിത്.


ജോഹന്നാസ് ബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ബെക്കേഴ്‌സ്‌ ഡെയ്ലിലെ തലസ്ഥാനമായ പ്രിട്ടോറിയയ്‌ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ ഡിസംബർ 6 ന് തോക്കുധാരികൾ അതിക്രമിച്ചു കയറി വെടിവയ്പ്പ് നടത്തിയിരുന്നു. ആ ആക്രമണത്തിൽ 3 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.

Related Posts