വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. ഇവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. – ഗണേഷ്‌കുമാർ പറഞ്ഞു.

‘പത്തനാപുരത്തുകാരാണ് എന്നെ മന്ത്രിയും എംഎൽഎയുമാക്കിയത്. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്.’ മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

Related Posts