നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലു സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.വി.അൻവർ. ഉടൻ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സീറ്റുവിഭജന ചർച്ച നടത്തും.ഈ കൂടിക്കാഴ്ചയിൽ സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിക്കുമെന്നും താൻ ബേപ്പൂർ അല്ലെങ്കിൽ തവനൂരിൽ മത്സരിക്കുമെന്നും
അൻവർ പറഞ്ഞു.
‘സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിലും നിസാർ മേത്തറിന് തൃക്കരിപ്പൂരിലും കെ.ടി.അബ്ദുറഹ്മാന് കുന്ദമംഗലത്തും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് യുഡിഎഫിനെ അറിയിക്കും. കേരളാ കോൺഗ്രസ് യുവജന വിഭാഗം നേതാവായിരുന്ന സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിൽ ജയിക്കാൻ കഴിയും. യുഡിഎഫിന്റെ വിജയത്തിനായി തൃണമൂൽ കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും’ – അൻവർ വ്യക്തമാക്കി.