നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്തുമസ് – ന്യൂഇയർ പാർട്ടിയും ബന്നാർഘട്ട റോഡ് സാന്തോം പാരിസ്ഹാളിൽ വച്ച് നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവൻ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി അബ്ദുൾ ജലീൽ, ട്രഷറർ പ്രവീൺകുമാർ, ജോയിൻറ് ട്രഷറർ ജയരാജ്, മുൻ എസ് ബി എം എ പ്രിസിഡണ്ട് സാബു വാസുദേവൻ, റോട്ടറി ഗ്രേറ്റർ ജയനഗർ വൈസ് പ്രസിഡണ്ട് മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ലേഡീസ് – സീനിയർ – യൂത്ത് വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുൻ ട്രഷറർ ശിവൻകുട്ടി വാർഷിക കണക്ക് അവതരിപ്പിക്കുകയും യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ DJ പാർട്ടിയും അരങ്ങേറി.