ഓണത്തിൻ്റെ സന്തോഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുവാൻ കേരള എഞ്ചിനീയേഴ്സ് അസോസിയേഷനും(KEA) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും(ECA) ചേർന്ന് വസ്ത്രങ്ങളും ടോയ്ലറ്ററീസും ശേഖരിച്ചു സമാനഹള്ളി ചാരിറ്റിക്ക് നൽകി.
ഡോ. ജോർജ് കണ്ണന്താനത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മുഖേന HIV ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും സഹായങ്ങൾ കൈമാറി.
ECA യെ പ്രതിനിധീകരിച്ച് ബിജോയ് പീറ്റർ, ജയരാജ് മേനോൻ KEAയെ പ്രതിനിധീകരിച്ച് വേണുഗോപാൽ, അർജുൻ, ഷാനോജ്, ജിഷിദ്, ഹിരൺ എന്നിവർ നേതൃത്വം നൽകി.