സംഘമിത്ര കർണ്ണാടകയുടെ 2026ലെ കലണ്ടർ പ്രകാശനം ചെയ്തു. രണ്ടാം ശബരിമലയെന്നു വിശേഷിപ്പിക്കുന്ന ഈ മഹാനഗരത്തിലെ ഏക സുവർണ ഗർഭഗ്രഹ ക്ഷേത്രമായ ജാലഹള്ളി അയ്യപ്പക്ഷേത്രം തിരുനടയിൽ വച്ച് മേൽശാന്തിയിൽ നിന്നും പൂജിച്ചു വാങ്ങിയ ആദ്യ കലണ്ടർ സംഘമിത്ര കർണ്ണാടക പ്രസിഡണ്ട് ആർ ആർ രവി ക്ഷേത്രം പ്രസിഡണ്ട് ജെ സി വിജയന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

2013ലെ വിജയദശമി ദിനത്തിൽ കർണ്ണാടക മുൻ മുഖ്യമന്ത്രി ബി എസ് എഡിയൂരപ്പയുടെ അനുഗ്രഹാശിസുകളോടെ തുടക്കം കുറിച്ച സംഘമിത്ര കർണ്ണാടക 2014 മുതൽ മുടങ്ങാതെ കലണ്ടർ നിർമിച്ച് അംഗങ്ങൾക്കും സംഘമിത്രങ്ങൾക്കും സൗജന്യമായി വിതരണം ചെയ്യാറുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു. ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി വിശ്വനാഥൻ, ഖജാൻജി ഗോപിനാഥ്, മനോജ്‌ നായർ, കെ കെ ആർ നമ്പ്യാർ, സംഘമിത്ര വൈസ് പ്രസിഡണ്ട് ദാമോദരൻ, സെക്രട്ടറി ജയദേവൻ, ഖജാൻജി ടി കെ ആർ നായർ, കൺവീനർ സുരേഷ് സൂര്യ, രവീന്ദ്രൻ പിള്ള, സൗരവ്, വനിതാവിഭാഗം ഭഗിനി നേതാക്കളായ ശശികല, ശ്രീകല, പ്രഭ, ഗീത എന്നിവരും സന്നിഹിതരായിരുന്നു. കലണ്ടർ ആവശ്യമുള്ളവർ ബന്ധപ്പെടുക 9986984457

Related Posts