​സി​യാ​ബാ​ദി​ലെ രാ​ജ്ന​ഗ​റിൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. അ​ജ​യ് ഗു​പ്ത(35), അ​ക്രി​തി ഗു​പ്ത(30) എ​ന്നി​വ​രെ​യാ​ണ് കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി വാ​ട​ക​ക്ക് ന​ൽ​കി​യ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പോ​ലീ​സ് വാ​ട​ക​ക്ക് താ​മ​സി​ച്ച ദ​മ്പ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോഴാണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്. മാ​സ​ങ്ങ​ളാ​യി വാ​ട​ക ന​ൽ​കാത്തതിനാൽ പ​ണം ചോ​ദി​ക്കാ​നാ​ണ് 32കാ​രി​യാ​യ യു​വ​തി ഫ്ളാ​റ്റി​ലെ​ത്തി​യ​ത്. യു​വ​തി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ വീ​ട്ടു​ജോ​ലി​ക്കാ​രി വാ​ട​ക​ക്കാ​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ​ത്തുകയും യുവതിയെപ്പറ്റി ചോദിക്കുകയും ചെയ്‌തു. ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ വീ​ട്ടു​ജോ​ലി​ക്കാ​രെ അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അയൽക്കാരാണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ദ​മ്പ​തി​ക​ൾ യു​വ​തി​യു​ടെ ത​ല​യ്ക്ക് പ്ര​ഷ​ർ കു​ക്ക​ർ കൊ​ണ്ട് അ​ടി​യ്ക്കുകയായിരുന്നു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് ര​ണ്ടു ഫ്ലാ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. ഒ​രു ഫ്ലാ​റ്റി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം അ​വ​ർ താ​മ​സി​ച്ചു. ര​ണ്ടാ​മ​ത്തേ​ത് വാ​ട​ക​യ്ക്കും ന​ൽ​കി. ഗാ​സി​യാ​ബാ​ദി​ലെ ഒ​രു സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വ​തി. എ​ട്ടു​മാ​സം മു​മ്പാ​ണ് 18000 രൂ​പ പ്ര​തി​മാ​സ വാ​ട​ക​ക്ക് അ​വ​ർ ഫ്ലാ​റ്റ് ദ​മ്പ​തി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

Related Posts