എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ ​ഗർഭിണിയായ യുവതിയെ സിഐ മർദ്ദിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകി. സംഭവത്തിൽ അടിയന്തമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപിയും നിർദ്ദേശം നൽകി. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു വർഷത്തില്‍ കൂടുതലായി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയ യുവതിക്ക് ഹൈക്കോടതി നിർദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഷൈമോൾ എൻ. ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. ഷൈമോളെ പൊലീസുകാരൻ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മർദ്ദനത്തിന് ശേഷം പൊലീസുകാരനെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Posts