കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മഹാദേവപുര കരയോഗത്തിൻ്റെ കുടുംബസംഗമവും ഓണാഘോഷവും “പൊൻപുലരി 2025 ” നവംബർ 2, ഞായർ 9 മണി മുതൽ മാർത്തഹള്ളി സിഎംആർഐടി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും.

സാംസ്‌കാരിക സമ്മേളനത്തിൽ കർണാടക മുൻ മന്ത്രി അരവിന്ദ് ലിംബാവലി, ട്രൈ ലൈഫ് ഹോസ്പിറ്റൽ സിഇഒ ഡോ.ഷെഫീഖ്, കെ എൻ എസ് എസ് ബോർഡ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് എന്നിവർ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി എം എസ് നായർ, പ്രസിഡണ്ട് കെ.മോഹനൻ അറിയിച്ചു.

Related Posts