യെലഹങ്ക ഫക്കീർ കോളനിയിൽനിന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർക്ക് സാന്ത്വനവുമായി കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ. ഇന്ന് രാവിലെ കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ ‘സ്നേഹ സാന്ത്വന യാത്ര” നടത്തി.

കുട്ടികളുടെ പുനർവിദ്യാഭ്യാസവും, സർക്കാർ ഭൂമി അനുവദിച്ചാൽ 10 വീടുകൾ വച്ച് നൽകാമെന്നും ഉറപ്പ് നൽകിയാണ് പ്രവർത്തകർ മടങ്ങിയത്. സാന്ത്വനത്തിൻ്റെ ഭാഗമായി അവിടുത്തെ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്‌തു. പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര, ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, ജോയിൻറ് സെക്രട്ടറി നാസർ എന്നിവർ നേതൃത്വം നൽകി.

Related Posts