ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്ത സംഘത്തിൻ്റെ 53മത് മണ്ഡല പൂജാ മഹോത്സവം നാളെ, ദാസറഹള്ളി അയ്യപ്പ സംഘത്തിലും, ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിലും അതിവിപുലമായ രീതിയിൽ ആഘോഷിക്കും. രാവിലെ ഗണപതിഹോമത്തോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ മറ്റു വിശേഷ പൂജകളും ഉണ്ടായിരിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് അയ്യപ്പ സംഘത്തിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ്, ചേർപ്പുളശ്ശേരി ഹരിദാസ പൊതുവാൾ & പാർട്ടിയുടെ പഞ്ചവാദ്യം, ദൃശ്യകല കണ്ണൂർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, പൂതൻ-തിറ, അലങ്കരിച്ച രഥത്തിനോടൊപ്പം ബാലികമാരുടെ താലപ്പൊലി സമേതം പൈപ്പ് ലൈൻ വഴി വൈകുന്നേരം 7:30 ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ അലംകൃത സ്‌കൂൾ ഓഫ് ആർട്ട്സ് അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും ഉണ്ടായിരിക്കും.

ആഘോഷത്തോടനുബന്ധിച്ച് ഡിസംബർ 21ന് അയ്യപ്പസംഘത്തിൽ വച്ച് മഹാഅന്നദാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9448236879.

Related Posts