കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്. തൃപ്രങ്ങോട് യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലും എൽ ഡി എഫ് മൂന്ന് സീറ്റിലും ജയിച്ചു. രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി. കാലടിയിൽ 13 സീറ്റിൽ യുഡിഎഫ് വൻ വിജയം സ്വന്തമാക്കി. നാല് സീറ്റ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ആറ് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്.

പുറത്തൂരിൽ യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് ഒമ്പത് സീറ്റിലും വിജയം നേടി.തവനൂരിൽ 11 സീറ്റ് യുഡിഎഫ് നേടിയപ്പോൾ എട്ട് സീറ്റ് മാത്രമേ എൽഡിഎഫിന് നേടാനായുള്ളൂ.
എടപ്പാളിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതവും എൻഡിഎ അഞ്ച് സീറ്റുകളും നേടി.

Related Posts