സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സർജാപുരയിലെ സരസ്വതി വിദ്യാമന്ദിറിൽ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ സർജാപുര സംഗീത സഭ ട്രസ്റ്റീ ഡോ.വൈദ്യനാഥൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭക്തി പ്രഹ്ളാദ അവാർഡ് ഇവാൻ നിഖിൽ, രണ്ടാം സമ്മാനം അവിക്ഷ അയ്യർ, മൂന്നാം സമ്മാനം ശ്രീരാം നായർ എന്നിവരും മുതിർന്ന കുട്ടികളുടെ ജയ് ഹനുമാൻ അവാർഡ് ശ്രുതിക വാരിയർ, രണ്ടാം സമ്മാനാം പ്രണവി അണ്ണാമല പൂശാരി, മൂന്നാം സമ്മാനം നമൻ എന്നിവരും, സ്ത്രീകളുടെ സന്ത് മീരാബായ് അവാർഡ് ആരതി ആർ, രണ്ടാം സമ്മാനം ഭാർഗവി ജി, മൂന്നാം സമ്മാനം ശില്പശ്രീ എന്നിവരും, പുരുഷന്മാരുടെ ഭക്തകവി പൂന്താനം അവാർഡ് കഗോപിദാസ് പൈ, രണ്ടാം സമ്മാനം ബിനു കെ വി, മൂന്നാം സമ്മാനം ബാഹുൽ വിഷ്ണു എന്നിവരും കരസ്ഥമാക്കി.
സർജപുര സ്ഥാനീയ സമിതി പ്രസിഡണ്ട് മുരളി നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി സുമേഷ് സ്വാഗതം ആശംസിക്കുകയും വാർത്തൂർ ഭാഗ് ഓർഗനൈസിങ് സെക്രട്ടറി അരുൺകുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.