എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞമാസം 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിൽ ഓടിച്ചുവന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഡ്രൈവർ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.