കോഴിക്കോട് അരയടത്തുപാലത്ത് ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപം ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് പറയുന്നത്.
ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്ത ആളുകളിൽ നിന്ന് ലഭിച്ച വിവരം. ബസ്സിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.