വിൽപ്പനയ്ക്കു വേണ്ടി എത്തിച്ച 13 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. തിരുവനന്തപുരം മുക്കോലയ്ക്കൽ സ്വദേശി മണക്കാട് സ്വദേശി സതി, മധു കെ.പിള്ള എന്നിവരാണ് പിടിയിലായത്.ബെംഗളൂരുവിൽ നിന്ന് ട്രെയിനിലാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. മണക്കാട്ടെ സതിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്താനായിരുന്നു അവരുടെ നീക്കം.

സതി സി.ഐ.ടി.യു പ്രവർത്തകനും മധു കെ. പിള്ള ആർ.എസ്.എസ്. പ്രവർത്തകനുമാണ്. ആന്ധ്രയിൽനിന്ന് ബെംഗളൂരു വഴി കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മധു കെ. പിള്ളയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും.

Related Posts