ടിഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്നു നടത്തിയ സമരം പൊളിഞ്ഞെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം തരും എന്ന് പറഞ്ഞതിനു ശേഷവും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ബസ്സ് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്‌തവർ തന്നെ നഷ്ടപരിഹാരം നൽകണം.

അതിനായി നിയമനടപടി ആരംഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു. ഇന്നത്തെ സമരം വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജർ. കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുതുകയാണ് ചെയ്തത് എന്നും മന്ത്രി പറഞ്ഞു.

Related Posts